പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തനിക്കൊഴികെ എല്ലാവർക്കും ചുമതലകൾ നൽകി; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

chandy
chandy

കോട്ടയം: കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എം.എല്‍.എ. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  എല്ലാവർക്കും ചുമതലകൾ നൽകിയപ്പോൾ തനിക്ക് മാത്രം ഒന്നും തന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

നിലവിൽ കെ.സുധാകരന്റെയും വി.ഡി. സതീശന്റെയുമെല്ലാം നേതൃത്വത്തിൽ പാർട്ടി ശക്തമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ആരെയെങ്കിലും മാറ്റിനിർത്തേണ്ടതുണ്ടോ എന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു. എല്ലാവരേയും ചേർത്തുപിടിച്ച് കൊണ്ടുപോയേ മതിയാവൂ. ആരെങ്കിലും തഴയപ്പെടുന്ന അവസ്ഥയുണ്ടായാൽ അത് അം​ഗീകരിക്കാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

 ചിലർ മാറിനിൽക്കുകയും ചിലർ ഉൾപ്പെടാതെ വരികയും ചെയ്യുന്നു. അതിന് കെ.പി.സി.സി പ്രസിഡന്റിനെ മാറ്റേണ്ടതില്ല. സംഘടന പുനഃസംഘടിപ്പിക്കുമ്പോൾ എല്ലാവരേയും ഉൾപ്പെടുത്തുകയാണ് വേണ്ടതെന്നും എല്ലാവരേയും തുല്യമായി കരുതുന്ന നേതാക്കൾ വരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags