നിമിഷപ്രിയ വിഷയത്തില്‍ സാധ്യമായതെല്ലാം ചെയ്യും : കേന്ദ്ര സര്‍ക്കാര്‍

nimisha priya
nimisha priya

ന്യൂഡല്‍ഹി: യമനില്‍ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. നിമിഷ പ്രിയ വിഷയത്തില്‍ സാധ്യമായത് എല്ലാം ചെയ്യുമെന്ന് കേന്ദ്രം വ്യക്തമാക്കി.

ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കുമെന്ന് യമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിമിഷ പ്രിയയ്ക്ക് യമനിൽ ശിക്ഷ വിധിച്ച കാര്യം സർക്കാരിന് അറിയാമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

‘നിമിഷ പ്രിയയുടെ കുടുംബം നടത്തുന്ന ശ്രമങ്ങൾ വിദേശകാര്യ മന്ത്രാലയം മനസ്സിലാക്കുന്നു. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമനി പൗരനായ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ പ്രിയ കുറ്റക്കാരനാണെന്ന് യമൻ കോടതി കണ്ടെത്തിയിരുന്നു.

2017 മുതൽ നിമിഷപ്രിയ ജയിലിൽ കഴിയുകയാണ്. 2018ൽ യെമനിലെ വിചാരണ കോടതി അവർക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും പരാജയപ്പെടുകയായിരുന്നു.

Tags