യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസ് ; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍
Dec 17, 2024, 07:57 IST
2020 ജൂണ്‍ മുതല്‍ 2024 വരെ പ്രതി പരാതിക്കാരിയെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. കിഴുവിലം കൂന്തള്ളൂര്‍ ദേശത്ത് അനില്‍ ഭവനില്‍ അനില്‍കുമാര്‍ (53) ആണ് അറസ്റ്റിലായത്.
2020 ജൂണ്‍ മുതല്‍ 2024 വരെ പ്രതി പരാതിക്കാരിയെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംരക്ഷിക്കാമെന്ന് വാഗ്ദാനം നല്‍കി പരാതിക്കാരി അറിയാതെ പകര്‍ത്തിയ നഗ്ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ചു എന്നാണ് കേസ്.