പ്ലസ്ടു കഴിഞ്ഞവര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പിജിക്ക് അപേക്ഷിക്കാം

apply now

പത്ത് സെമസ്റ്ററുകളിലായി അഞ്ച് വർഷമാണ് ഈ കോഴ്‌സിന്റെ കാലാവധി. എന്നാല്‍ മൂന്ന് വർഷം (ആറാം സെമസ്റ്റർ) കഴിയുമ്പോള്‍ കോഴ്‌സ് നിർത്താൻ ആഗ്രഹിക്കുന്നവർക്ക് 'എക്‌സിറ്റ് ഓപ്ഷൻ' വഴി ഡിഗ്രി സർട്ടിഫിക്കറ്റോടെ പഠനം അവസാനിപ്പിക്കാം

പ്ലസ്ടു കഴിഞ്ഞവര്‍ക്ക്  കാലിക്കറ്റ് സര്‍വകലാശാലയില്‍ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പിജിക്ക് അപേക്ഷിക്കാം.കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ അഫിലിയേറ്റ് ചെയ്ത അഞ്ച് ഗവണ്‍മെന്റ്/എയ്ഡഡ് കോളജുകളിലെ 2026-27 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളിലേക്ക് ഓണ്‍ലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

പത്ത് സെമസ്റ്ററുകളിലായി അഞ്ച് വർഷമാണ് ഈ കോഴ്‌സിന്റെ കാലാവധി. എന്നാല്‍ മൂന്ന് വർഷം (ആറാം സെമസ്റ്റർ) കഴിയുമ്പോള്‍ കോഴ്‌സ് നിർത്താൻ ആഗ്രഹിക്കുന്നവർക്ക് 'എക്‌സിറ്റ് ഓപ്ഷൻ' വഴി ഡിഗ്രി സർട്ടിഫിക്കറ്റോടെ പഠനം അവസാനിപ്പിക്കാം എന്ന വലിയ പ്രത്യേകതയും ഇതിനുണ്ട്.

ബയോളജി പഠിച്ചവർക്കായി ഇന്റഗ്രേറ്റഡ് എംഎസ്‌സി ബോട്ടണി (കംപ്യൂട്ടേഷണല്‍ ബയോളജി), പ്ലസ്ടു ജയിച്ചവർക്കായി ഇന്റഗ്രേറ്റഡ് എംഎ പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണല്‍ റിലേഷൻസ്, ഇന്റഗ്രേറ്റഡ് എംഎ മലയാളം, ഇന്റഗ്രേറ്റഡ് എംഎ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

പ്ലസ്ടു/വിഎച്ച്‌എസ്‌ഇ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ജനറല്‍ വിഭാഗത്തിന് 520 രൂപയും എസ്‌സി/എസ്ടി വിഭാഗത്തിന് 220 രൂപയുമാണ് അപേക്ഷാ ഫീസ്. സർവകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടല്‍ വഴി ജൂണ്‍ 12-നകം ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.

ജനറല്‍, സംവരണം, മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വാട്ട, സ്‌പോർട്‌സ്, ഭിന്നശേഷി തുടങ്ങി എല്ലാ വിഭാഗങ്ങളിലുള്ളവരും ഓണ്‍ലൈൻ രജിസ്‌ട്രേഷൻ നിർബന്ധമായും ചെയ്തിരിക്കണം. ഇതില്‍ മാനേജ്‌മെന്റ്, സ്‌പോർട്‌സ് ക്വാട്ടകളില്‍ അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ ഓണ്‍ലൈൻ അപേക്ഷയ്ക്ക് പുറമെ തങ്ങള്‍ക്ക് പ്രവേശനം വേണ്ട കോളജുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രത്യേകം അപേക്ഷ നല്‍കേണ്ടതുണ്ട്.

ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ച ശേഷം ഇതിന്റെ പ്രിന്റൗട്ട് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അഡ്മിഷൻ ലഭിക്കുന്ന സമയത്ത് ഈ പ്രിന്റൗട്ടും മറ്റ് രേഖകളും കോളജില്‍ സമർപ്പിക്കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ സർവകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്

Tags