കാന്‍സര്‍ ചികില്‍സയെ തുടര്‍ന്നുള്ള ബാധ്യത ; മഹാരാഷ്ട്രയിൽ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

fsdh


മുബൈ:നാഗ്പൂരില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി റിജു (42) ഭാര്യ പ്രിയ (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് മരണ കാരണമെന്ന് പൊലീസ് അറിയിച്ചു.

ഭാര്യയുടെ കാന്‍സര്‍ ചികില്‍സയെ തുടര്‍ന്നുള്ള ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. വാടകവീട്ടില്‍ ബുധനാഴ്ച രാത്രിയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 

Tags