നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതം

nilambur
nilambur

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് കരുളായി പഞ്ചായത്തിലും മരുതയിലും പ്രചാരണത്തിനിറങ്ങും.

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക്. ഇന്ന് മുതല്‍ എം സ്വരാജിനെതിരെ പ്രചാരണത്തിന് ആശ വര്‍ക്കര്‍മാരും രംഗത്തുണ്ട്. രാവിലെ പത്തിന് ചന്തക്കുന്നില്‍ നിന്ന് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലേക്ക് പ്രകടനം നടത്തും. ഗൃഹ സന്ദര്‍ശനം നടത്തി പ്രചാരണം തുടങ്ങും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് കരുളായി പഞ്ചായത്തിലും മരുതയിലും പ്രചാരണത്തിനിറങ്ങും. കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മണ്ഡലത്തിലുണ്ട്.

tRootC1469263">

നഗരസഭ പരിധിയിലാണ് ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പ്രചാരണം. വൈകീട്ട് മൂന്നിന് നിലമ്പൂര്‍ ടൗണില്‍ മഹാ വിദ്യാര്‍ത്ഥി റാലി സംഘടിപ്പിക്കും. ഏഴ് മന്ത്രിമാര്‍ മണ്ഡലത്തിലുണ്ട്. എടക്കര, വഴിക്കടവ് പഞ്ചായത്തുകളിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന്റെ പര്യടനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മണ്ഡലത്തിലുണ്ട്. പതിവു പോലെ പ്രധാന നേതാക്കളെയും വോട്ടര്‍മാരെയും നേരില്‍ കണ്ടാണ് പിവി അന്‍വറിന്റെ നീക്കങ്ങള്‍.

Tags