ഉപതിരഞ്ഞെടുപ്പ് തോല്‍വി ; രാജിവെച്ച് ചേലക്കര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്
Dec 17, 2024, 05:59 IST
ഈമെയില്‍ മുഖേനയാണ് രാജി കൈമാറിയത്.
ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാജിവെച്ച് ചേലക്കര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി എം അനീഷ്. തോല്‍വിയില്‍ നിരാശയുണ്ടെന്നും അതിനാല്‍ രാജിവെക്കുന്നുവെന്നും അനീഷ് പറഞ്ഞു. ഔദ്യോഗികമായി ഡിസിസി-കെപിസിസി നേതൃത്വങ്ങള്‍ക്ക് രാജി കൈമാറി, ഈമെയില്‍ മുഖേനയാണ് രാജി കൈമാറിയത്.
തുടര്‍ച്ചയായ ഏഴാം തവണയായിരുന്നു എല്‍ഡിഎഫ് മണ്ഡലത്തില്‍ വിജയിക്കുന്നത്. ചേലക്കരയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയായിരുന്നു കോണ്‍ഗ്രസിലെ വാക്പോര്.രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ മണ്ഡലത്തിനുള്ളില്‍ തര്‍ക്കമുണ്ടായിരുന്നു.