ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു
Nov 28, 2024, 07:03 IST
രാത്രി 12:30 മണിയോടെയാണ് അപകടം ഉണ്ടായത്.
പാലക്കാട് വടക്കഞ്ചേരി ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തി മംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. രാത്രി 12:30 മണിയോടെയാണ് അപകടം ഉണ്ടായത്.
തമിഴ്‌നാട് തിരുത്തണി ഭാഗത്ത് നിന്നും ശബരിമല ദര്‍ശനത്തിന് പോകുന്ന തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. 25 ഓളം യാത്രക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.