പൊലീസ് സംരക്ഷണം ഇല്ലാതെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ധൈര്യം ഉണ്ടോയെന്ന് ബി ജെ പി നേതാവ്

bjp leader

തിരുവനന്തപുരം: ബി ബി സിയുടെ 'ഇന്ത്യ - ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററി കേരളത്തില്‍ വിവിധ യുവജന - വിദ്യാര്‍ഥി സംഘടനകള്‍ പരസ്യ പ്രദര്‍ശനം നടത്തുന്നതിനെതിരെ വിമര്‍ശനവുമായി ബി ജെ പി നേതാവ് വി വി രാജേഷ് രംഗത്ത്. പൊലീസ് സംരക്ഷണം ഇല്ലാതെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ധൈര്യം ഉണ്ടോയെന്ന് ചോദിച്ച രാജേഷ്, പിണറായി വിജയന്‍ ഉടുതുണി ഇല്ലാതെ ഓടേണ്ടി വരുമെന്നും പറഞ്ഞു. പൊലീസ് സംരക്ഷണം ഇല്ലാതെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. മുസ്ലിം വിഭാഗത്തിലെ തീവ്രവാദികളുടെ വോട്ടുകിട്ടാന്‍ വേണ്ടിയാണ് ചിലരുടെ പരിശ്രമമെന്നും അത് ചിലവാകില്ലെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. പി എഫ് ഐക്കാരുടെ വീടും പറമ്പും ഇടതു സര്‍ക്കാരിനെ കൊണ്ട് ജപ്തി ചെയ്യിക്കാന്‍ കഴിഞ്ഞ പ്രസ്ഥാനം ആണ് ബി ജെ പിയെന്നും വി വി രാജേഷ് ചൂണ്ടികാട്ടി.

Share this story