ബേക്കറിയിൽ നിന്നും മിഠായി വാങ്ങി കഴിച്ച കുട്ടികൾക്ക് ഭക്ഷ്യ വിഷ ബാധ
Dec 31, 2024, 14:00 IST
വയനാട് : മേപ്പാടിയിൽ ഭക്ഷ്യ വിഷ ബാധ. ബേക്കറിയിൽ നിന്നും മിഠായി വാങ്ങി കഴിച്ച കുട്ടികൾക്കാണ് വയറുവേദന അനുഭവപ്പെട്ടത്.
മേപ്പാടി മദ്രസയിലെ 16 കുട്ടികളെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുട്ടികൾ മിഠായി വാങ്ങിയ ബേക്കറിയിൽ ആരോഗ്യവിഭാഗം പരിശോധന നടത്തുകയാണ്.