നഗരത്തിലെഓട്ടോ പാർക്കിംഗ്- പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ

kannur

കണ്ണൂർ റെയിൽവെ സ്റ്റേഷൻ കേന്ദ്രികരിച്ച് 'പ്രീപെയ്ഡ് ഓട്ടോ സംവിധാനം ഏർപ്പെടുത്തുന്നതിലേക്ക് ജില്ലാവികസന സമിതി നിശ്ചയിച്ച് നൽകിയ നിരക്ക് പരിശോധിക്കുന്നതിനും അപാകത പരിഹരിച്ച് അടുത്ത ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ അംഗീകരിക്കുന്നതിനും തീരുമാനിച്ചതായി ചെയർമാൻ മുസ്ലിഹ് മഠത്തിൽ അറിയിച്ചു. നിലവിലുള്ള ഓട്ടോ സ്റ്റാൻ്റുകളിൽ പാർക്ക് ചെയ്യുന്ന ഓട്ടോകളുടെ എണ്ണം അടക്കം സൂചിപ്പിക്കുന്ന  ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 

കോർപ്പറേഷൻ സ്വയം തൊഴിൽ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ ഓട്ടോകൾക്ക് മുൻഗണന നൽകി RTO യുടെ പെർമിറ്റ് രജിസ്റ്റർ പരിശോധിച്ച് ഒഴിവനുസരിച്ച്  പെർമിറ്റ് അനുവദിക്കുന്നതിനും തീരുമാനിച്ചതായി മേയർ അറിയിച്ചു. അനധികൃത പാർക്കിംഗുകൾ നിയന്ത്രിക്കുന്നതിനും  ബസുകൾ സ്റ്റോപുകളില്ലാത്ത സ്ഥലങ്ങളിൽ നിർത്തി ആൾക്കാരെ കയറ്റി ഇറക്കുന്നതും നിയന്ത്രിക്കുന്നതിനും ട്രാഫിക് വിഭാഗത്തിന് നിർദ്ദേശം നൽകി. 

റോഡുകളിലെ മാഞ്ഞ് പോയിട്ടുള്ള സീബ്ര ലൈനുകൾ പുതുതായി വരക്കുന്നതിനും സ്കുളുകൾക്ക് മുന്നിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി  യോഗത്തിൽ ഡെപ്യൂട്ടി മേയർ അഡ്വ. ഇന്ദിര, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷ് , നഗരാസൂത്രണ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ തഹസിൽ ദാർ പ്രമോദ് ലാസറസ് ,RTO , റവന്യു, പോലീസ്, ട്രാഫിക് വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Tags