കൊലപാതക ശ്രമ കേസ്: പിടികിട്ടാപ്പുള്ളി പിടിയില്‍

arrest
arrest

തൃശൂര്‍: കൊലപാതക ശ്രമ കേസിലെ പിടികിട്ടാപ്പുള്ളി പിടിയില്‍. കണ്ണനാംകുളം മുന്നാക്കപറമ്പില്‍ നൗഷാദാ (49) ണ് മതിലകം പോലീസ് പിടിയിലായത്. 2018ല്‍ മൂന്നുപീടികയിലുള്ള ചാന്ദ്‌വി ബാറില്‍ ഉണ്ടായ വഴക്കിനെ തുടര്‍ന്നുള്ള വിരോധത്താല്‍ തിണ്ടിക്കല്‍ അര്‍സലനെ  വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശാനുസരണം പിടികിട്ടാപ്പുള്ളികള്‍ക്കെതിരെ നടന്നുവരുന്ന സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് പിടികൂടിയത്.

ഒളിവിലായിരുന്ന പ്രതിക്കെതിരെ ഇരിങ്ങാലക്കുട അഡീഷണല്‍ അസി. സെഷന്‍സ് കോടതി 2023 ഡിസംബര്‍ മാസത്തില്‍ പിടികിട്ടാപ്പുള്ളിയായി വാറണ്ട് പുറപ്പെടുവിച്ചു. മതിലകം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. ഷാജി എം.കെ, സബ് ഇന്‍സ്‌പെക്ടര്‍ രമ്യ കാര്‍ത്തികേയന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രജീഷ്, ഷൈജു,  സിവില്‍ പോലീസ് ഓഫീസര്‍മാരായ  വിപിന്‍ദാസ്, സബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags