അട്ടപ്പാടി ആദിവാസി വിഭാഗത്തില്‍ ശിശുമരണം ആവര്‍ത്തിക്കുന്നു

baby
baby

പാലക്കാട്: അട്ടപ്പാടി ആദിവാസി വിഭാഗത്തില്‍ ശിശുമരണം ആവര്‍ത്തിക്കുന്നു. രണ്ട് ശിശുമരണങ്ങളാണ് ഞായറാഴ്ച സംഭവിച്ചത്. അഗളി നക്കുപ്പതി പിരിവ് മേലെ ഊരിലെ ആദ്യബാലസുബ്രമണിയന്‍ ഹംസവേണി ദമ്പതികളുടെ നാലര മാസം പ്രായമുള്ള പെണ്‍കുട്ടി രാത്രി മരിച്ചു. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

അഗളി ഭൂതുവഴി ഊരിലെ മല്ലിക-മുരുകേശ്  ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു ഞായറാഴ്ച വൈകുന്നേരത്തോടെ മരിച്ചു. അമ്മയ്ക്ക് ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയിരുന്നു. പിന്നീട് അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്‌കാനിംഗില്‍ കുട്ടി മരിച്ചതായി കണ്ടെത്തുകയായിരുന്നു. 38 ആഴ്ച പ്രായമായ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്.
 

Tags