നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
Dec 10, 2024, 13:11 IST
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാർഡ് തുറന്നതിൽ ഉത്തരവാദികൾക്കെതിരെ നടപടിയില്ലെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കത്തയച്ചത്.
ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും നടപടിയുണ്ടായില്ല. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. ജുഡീഷ്യറിയുടെ ഭരണതലത്തിലാണു നടപടിയെടുക്കേണ്ടത്. അതുണ്ടാകാത്ത സാഹചര്യത്തിലാണു രാഷ്ട്രപതിയുടെ ഇടപെടൽ തേടുന്നതെന്നും അതിജീവിത കത്തിൽ വ്യക്തമാക്കി.