ക്യാമ്പില്‍വെച്ച് ഹവില്‍ദാര്‍ വിനീത് ആത്മഹത്യ ചെയ്തതിന് പിന്നില്‍ അസി. കമാന്‍ഡന്റ് അജിത്തെന്ന് സഹോദരന്‍
Dec 19, 2024, 05:26 IST
അജിത്തിന് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു.
അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പില്‍വെച്ച് ഹവില്‍ദാര്‍ വിനീത് ആത്മഹത്യ ചെയ്തതിന് പിന്നില്‍ അസി. കമാന്‍ഡന്റ് അജിത്തെന്ന് സഹോദരന്‍ ബിപിന്‍. അജിത്ത് ഉപദ്രവിച്ചത് കൊണ്ടാണ് വിനീത് ജീവനൊടുക്കിയത്. അജിത്തിന് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. എസ്ഒജി ക്യാമ്പിലെ ട്രെയിനിംഗിനിടെ മരിച്ച സുനീഷിന്റെ മരണത്തെ കുറിച്ച് വിനീത് പറഞ്ഞിരുന്നു. വിനീതിന് ഹെര്‍ണിയയുടെ ഓപ്പറേഷന്‍ കഴിഞ്ഞിരുന്നു. മറ്റ് പ്രശ്‌നങ്ങള്‍ ഇല്ല.
കടം കൊണ്ട് മരിക്കേണ്ട സാഹചര്യം വിനീതിനില്ലെന്നും ബിപിന്‍ പറഞ്ഞു. എസി അജിത്തിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.