അസാപ് കേരള; മെഡിക്കൽ കോഡിങ് & മെഡിക്കൽ ബില്ലിംഗ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Feb 3, 2025, 19:09 IST


ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള നടത്തുന്ന മെഡിക്കൽ കോഡിങ് & മെഡിക്കൽ ബില്ലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി നടക്കുന്ന കോഴ്‌സിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://asapkerala.gov.in/course/certificate-program-in-medical-coding-medical-billing/ എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ : 9495999741
അതേസമയം, കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്രെ സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) ഡീപ്പ് ലേണിങ്ങിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 മുതൽ മാർച്ച് 7 വരെ നീണ്ടുനിൽക്കുന്ന 30 മണിക്കൂർ ദൈർഘ്യമുള്ള പ്രോഗ്രാം മൂഡിൽ ഉപയോഗിച്ചാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ദിവസത്തിൽ 2 മണിക്കൂർ എന്ന രീതിയിൽ വൈകുന്നേരം 6 മുതൽ 8 വരെയാണ് പരിശീലനം. വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതിക വ്യവസായം എന്നീ മേഖലകളിൽ ഫലപ്രദമായി പ്രയോഗിക്കാൻ പ്രാപ്തമായ രീതിയിലാണ് കോഴ്സുകളുടെ പാഠ്യക്രമം തയ്യാറാക്കിയിരിക്കുന്നത്. പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.