ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ്; ഇപ്പോൾ അപേക്ഷിക്കാം
Dec 11, 2024, 19:00 IST
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 20 ന് വൈകിട്ട് 5നകം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷ നൽകണം. ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 695034 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: www.ksicl.org, 0471-2333790, 8547971483.