മദ്യം മോഷ്ടിക്കാൻ ഹെൽമറ്റുമായി ബിവറേജിൽ എത്തി, മോഷ്‌ടിക്കുന്നതോ മുന്തിയ ഇനം മദ്യം; ഒടുവിൽ മോഷ്ടാവിനെ പിടികൂടി സിസിടിവി

robbry liquar

മദ്യം മോഷ്ടിക്കാൻ ഹെൽമറ്റുമായി ബിവറേജിൽ എത്തിയ മോഷ്ടാവ് ഒടുവിൽ സിസിടിവിയിൽ കുടുങ്ങി. ഒരിക്കൽ വിജയിച്ചെങ്കിലും വീണ്ടും മോഷ്ടിക്കാൻ എത്തിയപ്പോഴാണ് കുടുങ്ങിയത്. കോട്ടയം മണിപ്പുഴയിലെ ബിവറേജസ് കോർപ്പറേഷന്റെ സൂപ്പർമാർക്കറ്റിലായിരുന്നു സംഭവം.

ഒരിക്കൽ ബിവറേജസിൽ ഹെൽമറ്റ് ധരിച്ചെത്തി അപഹരിച്ചത് 1420 രൂപ വിലയുള്ള മുന്തിയ ഇനം മദ്യം. ഈ ആത്മവിശ്വാസത്തിലാണ് മോഷ്ടാവ് വീണ്ടും എത്തിയത്. മദ്യം നഷ്ടപ്പെടുന്നത് പതിവായതോടെ ജീവനക്കാർ സി സി ടി വി പരിശോധിച്ചു. കള്ളനെ തിരിച്ചറിത്തതോടെ പൊലീസിൽ വിവരം അറിയിച്ചു.

തുടർന്നാണ് ഞാലിയാകുഴി സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടിയത്. മുൻപും സമാന രീതിയിൽ മദ്യം മോഷണം പോയിട്ടുണ്ടെങ്കിലും പല സ്ഥലത്ത് നിന്നും പല രീതിയിൽ മോഷണം പോയതിനാൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ, ഞായറാഴ്ച ഒരേ റാക്കിൽ അടുത്തടുത്തായി ഓരേ ബ്രാൻ്റിലുള്ള രണ്ട് മദ്യക്കുപ്പികളാണ് വെച്ചിരുന്നത്. അതുകൊണ്ടു തന്നെ സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് ഈ മദ്യക്കുപ്പികൾ മോഷ്ടിക്കുന്നത് വ്യക്തമായി തെളിഞ്ഞു. അങ്ങനെ മദ്യം മോഷ്ടിച്ച യുവാവ് പിടിയിലായത്.

Tags