ബാഗിൽ ബോംബുണ്ടെന്ന് ‘തമാശ’ പറഞ്ഞു ; കൊച്ചി വിമാനത്താവളത്തിൽ 59 കാരൻ അറസ്റ്റിൽ

ബാഗിൽ ബോംബുണ്ടെന്ന് ‘തമാശ’ പറഞ്ഞു ; കൊച്ചി വിമാനത്താവളത്തിൽ 59 കാരൻ അറസ്റ്റിൽ
kochi
kochi

കൊച്ചി : കൊച്ചി വിമാനത്താവളത്തിൽ ബാ​ഗിൽ ബോംബുണ്ടെന്ന് തമാശ പറഞ്ഞ യാത്രക്കാരൻ അറസ്റ്റിൽ. സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇയാൾ ബാഗിൽ ബോംബുണ്ടെന്ന് ‘തമാശ’യായി പറഞ്ഞത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ബംഗളൂരു സ്വദേശി 59 കാരനായ ശ്രീധർ ആണ് സുരക്ഷാ വിഭാഗത്തിന്റെ പരിശോധനക്കിടെ പിടിയിലായത്. 

tRootC1469263">

സുരക്ഷാവിഭാഗത്തിന്റെ പരാതിയെ തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് സ്ഥലത്തെത്തി ശ്രീധറിനെ അറസ്റ്റ് ചെയ്തു. പരിശോധയിൽ ബാഗിനുള്ളിൽ സംശയാസ്പദമായി ഒന്നുമില്ലാത്തതിനെ തുടർന്ന് ജാമ്യം നൽകി ഇയാളെ പൊലീസ് വിട്ടയച്ചു.

Tags