വീട്ടമ്മയുടെ സ്വ​ർ​ണ​മാ​ല പൊട്ടിച്ച കേസിൽ പ്രതികൾ പിടിയിൽ

ghgg

കൊ​ല്ല​ങ്കോ​ട്: വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ളെ കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജൂ​ൺ 19ന് ​പോ​ത്ത​മ്പാ​ടം ചു​വ​ട്ടു​പാ​ടം സ്വ​ദേ​ശി​നി പെ​ട്ട​യു​ടെ സ്വ​ർ​ണ​മാ​ല​യി​ൽ ഒ​രു ക​ഷ്ണം പൊ​ട്ടി​ച്ചെ​ടു​ത്ത കേ​സി​ൽ തൃ​ശൂ​ർ മ​ണ​ക്കാ​ട്ടു​പ​ടി ജെ. ​സി​ജി​ൽ രാ​ജ് എ​ന്ന സു​ഹൈ​ൽ (21), തൃ​ശൂ​ർ ഇ​ട​ശ്ശേ​രി പു​ളി​പ​റ​മ്പി​ൽ എം. ​അ​തു​ൽ കൃ​ഷ്ണ (20) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബൈ​ക്കി​ൽ വ​ന്ന പ്ര​തി​ക​ൾ പെ​ട്ട ക​ഴു​ത്തി​ല​ണി​ഞ്ഞ ആ​റ് ഗ്രാം ​സ്വ​ർ​ണ​മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ചു.

എ​ന്നാ​ൽ, മൂ​ന്ന് ഗ്രാം ​തൂ​ക്കം വ​രു​ന്ന ക​ഷ്ണം പൊ​ട്ടി​ച്ചെ​ടു​ക്കാ​നേ ഇ​വ​ർ​ക്ക് സാ​ധി​ച്ചു​ള്ളൂ. ഇ​തു​മാ​യി പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മേ​യ് 11ന് ​പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​റി​ലെ ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂ​മി​ൽ​നി​ന്ന് ബൈ​ക്ക് ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തി​ന്റെ അ​ടു​ത്ത ദി​വ​സ​മാ​ണ് പ്ര​തി​ക​ൾ മാ​ല പൊ​ട്ടി​ച്ച​ത്.

Tags