തൃശ്ശൂരിൽ രണ്ട് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

A native of Bengal was arrested with two kilos of ganja in Thrissur

തൃശൂര്‍: രണ്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശിയെ മെഡിക്കല്‍ കോളജ് പോലീസ് പിടികൂടി. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിശ്വജിത്ത് മൊണ്ടാലാണ് (28) ഏകദേശം രണ്ടു കിലോയ്ക്കടുത്ത് കഞ്ചാവുമായി മെഡിക്കല്‍ കോളജ് പോലീസിന്റെ പിടിയിലായത്. 

തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സംഗീത്, പ്രിന്‍സിപ്പല്‍ എസ്.ഐ. ശരത് സോമന്‍, അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ ശാന്താറാം, സീനിയര്‍ സി.പി.ഒ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളജ് പോലീസ് സംഘം പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. ഗോപാലന്‍, സീനിയര്‍ സി.പി.ഒ. അഖില്‍ വിഷ്ണു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭീഷ് ആന്റണി, അനില്‍കുമാര്‍, വിപിന്‍ ദാസ് എന്നിവരുടെ രഹസ്യ അന്വേഷണവും പ്രതിയെ പിടികൂടുന്നതിന് സഹായകരമായി.

മുളങ്കുന്നത്തുകാവ്, അവണൂര്‍, മെഡിക്കല്‍ കോളജ് മേഖലയിലെ അന്യ സംസഥാന തൊഴിലാളികള്‍ക്കും മറ്റും വില്‍പ്പന നടത്താനാണ് ബംഗാളില്‍നിന്നും കഞ്ചാവ് ഇവിടെയെത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്.

Tags