ചിത്രരചനയിൽ ഇരട്ട വിജയം നേടി ആർദ്ര ജീവൻ

Ardra Jeevan achieved double success in painting
Ardra Jeevan achieved double success in painting

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ പെയിൻ്റിംഗ് എന്നീ ഇനങ്ങളിൽ A ഗ്രേഡ് നേടി കാക്കവയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ആർദ്ര ജീവൻ.  

തുടർച്ചയായ മൂന്നാം വർഷവും ചിത്രരചനയിൽ A ഗ്രേഡ് നേട്ടം കൈവരിച്ച  ആർദ്ര സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ ഉജ്ജ്വലബാല്യം പുരസ്കാരത്തിനും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദീപുകുമാർ, വരദ ചിത്ര വിദ്യാലയത്തിലെ എം.ജെ. സിൽവസ്റ്റർ എന്നിവരുടെ കീഴിലാണ് ആർദ്ര ചിത്രകലാ പഠനം നടത്തിയത്.

Tags