ഭരണവിരുദ്ധ വികാരം തോല്‍വിക്ക് കാരണമായി ; തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്ന് സിപിഐ

CPI

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളില്‍ വലിയ ചോര്‍ച്ച ഉണ്ടായെന്ന് വിലയിരുത്തി സിപിഐ. പരമ്പരാഗത ഈഴവ വോട്ടുകള്‍ നഷ്ടമായി. 

നായര്‍ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്. സാമുദായിക ധ്രുവീകരണം തിരിച്ചറിയാനോ പരിഹരിക്കാനോ പാര്‍ട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്. ഭരണവിരുദ്ധ വികാരം തോല്‍വിക്ക് കാരണമാണെന്ന് സിപിഐ എക്‌സിക്യൂട്ടീവില്‍ അഭിപ്രായം ഉയര്‍ന്നു.
മുഖ്യമന്ത്രിയുടെ ശൈലിയില്‍ അടക്കം കടുത്ത വിമര്‍ശനം ജില്ലാ തല നേതൃയോഗങ്ങളില്‍ ഉയര്‍ന്നിരുന്നു.

Tags