നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ മൊഴിനല്‍കാനായി അന്‍സിബ ഇന്ന് ഹാജരാകും
മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ് ടിനിക്കെതിരെ അന്‍സിബ പരാതി നല്‍കിയിരിക്കുന്നത്.
നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ മൊഴിനല്‍കാനായി അന്‍സിബ ഹസന്‍ ഇന്ന് ഹാജരാകും. കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് ഹാജരാകുന്നത്. ഈ മാസം ഒന്നാം തീയതിയാണ് ടിനി ടോമിനെതിരെ അന്‍സിബ പരാതി നല്‍കിയത്. മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ് ടിനിക്കെതിരെ അന്‍സിബ പരാതി നല്‍കിയിരിക്കുന്നത്.
ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍സിബ ഉയര്‍ത്തിയത്. തുടര്‍ച്ചയായി ടിനി ടോം തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുകയാണെന്നും ടിനി ടോമിന്റെ ഡ്രൈവറെ ഉള്‍പ്പടെ താന്‍ മതംമാറ്റാന്‍ ശ്രമിച്ചുവെന്നടക്കം വ്യജ പ്രചാരണങ്ങള്‍ നടത്തിയെന്നും അന്‍സിബ പറഞ്ഞിരുന്നു. ഇത് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നടക്കം അന്‍സിബയുടെ പരാതിയില്‍ പരാമര്‍ശമുണ്ട്. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബയുടെ പരാതിയിലുണ്ട്.
.jpg)

