വീണ്ടും കാട്ടാന ആക്രമണം; കുട്ടമ്പുഴയില്‍ യുവാവ് മരിച്ചു

dead
dead

എല്‍ദോസിനെ മരിച്ച നിലയില്‍ റോഡില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കൊടിയാട്ട് എല്‍ദോസ് ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ബസ്സിറങ്ങി കണാച്ചേരിയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.

എല്‍ദോസിനെ മരിച്ച നിലയില്‍ റോഡില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ആന തിരികെ കാട്ടിലേക്ക് പോയതായാണ് സൂചന. പ്രദേശത്ത് പ്രതിഷേധത്തിലാണ് നാട്ടുകാര്‍. കൂലിപ്പണിക്കാരനാണ് എല്‍ദോസ്. 

Tags