വീണ്ടും കാട്ടാന ആക്രമണം; പാലക്കാട് മുണ്ടൂരില്‍ 61കാരന്‍ കൊല്ലപ്പെട്ടു
Jun 19, 2025, 06:46 IST


ഇന്ന് പുലര്‍ച്ചെ 3.30നാണ് സംഭവം.
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ 61കാരന്‍ കൊല്ലപ്പെട്ടു.
ഞാറക്കോട് സ്വദേശി കുമാരന്‍(61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 3.30നാണ് സംഭവം. വീടിന് സമീപത്ത് നിന്ന് കാട്ടാന ആക്രമിക്കുകയായിരുന്നു. അതേസമയം, ആന ഇപ്പോഴും ജനവാസ മേഖലയില്‍ തുടരുകയാണ്. ഇത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
tRootC1469263">