മുതലപ്പൊഴിയില്‍ വീണ്ടും അപകടം ; കടലില്‍ വീണ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

muthalapozhi

മുതലപ്പൊഴിയില്‍ അപകടം തുടരുന്നു. മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കടലില്‍ വീണ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. 11 പേര്‍ ആശുപത്രിയിലാണ്. ഇവരില്‍ ആരുടേയും പരിക്ക് ഗുരുതരമല്ല.

മറ്റൊരു ബോട്ട് അപകടത്തില്‍പ്പെട്ടെങ്കിലും തൊഴിലാളികള്‍ നീന്തി കയറിയിരുന്നു. അവര്‍ അതേ ബോട്ടില്‍ മത്സ്യ ബന്ധനത്തിന് പോവുകയും ചെയ്തിരുന്നു.

അതേസമയം, നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയിലെ അപകടങ്ങളില്‍ ഉത്തരവാദിത്തം ഇല്ലെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അശാസ്ത്രീയമായ പുലിമുട്ട് നിര്‍മാണമാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് ന്യൂനപക്ഷ കമ്മീഷന് നല്‍കിയ മറുപടിയില്‍ അദാനി ഗ്രൂപ്പ് വിശദീകരിച്ചത്. മുതലപ്പൊഴിയിലെ അപകടങ്ങളെ തുടര്‍ന്ന് ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ എടുത്ത കേസില്‍ അദാനി ഗ്രൂപ്പിനെയും കക്ഷിചേര്‍ത്തിരുന്നു.
മുതലപ്പൊഴിയിലെ അപകടങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും അദാനി ഗ്രൂപ്പ് ഉത്തരവാദികളല്ല. പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണം ആണെന്ന് വിദഗ്ധസമിതി അടക്കം കണ്ടെത്തിയിരുന്നു.

Tags