ക്ഷേമ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയ 74 ജീവനക്കാര്‍ക്കെതിരെ അന്വേഷണം തുടങ്ങി മൃഗ സംരക്ഷണ വകുപ്പ്

money
money

വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും അന്വേഷണം നടത്തുന്നതിനുമായി മൃഗസംരക്ഷണ വകുപ്പിലെ തന്നെ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.

അനര്‍ഹമായി സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപറ്റിയ 74 ജീവനക്കാര്‍ക്കെതിരെ പ്രത്യേക അന്വേഷണം ആരംഭിച്ച് മൃഗസംരക്ഷണ വകുപ്പ്. ഇവരുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും അന്വേഷണം നടത്തുന്നതിനുമായി മൃഗസംരക്ഷണ വകുപ്പിലെ തന്നെ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.

സംസ്ഥാനത്തെ വിവിധ വകുപ്പുകളിലായി ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 ജീവനക്കാര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപറ്റിയിട്ടുണ്ടെന്നായിരുന്നു ധനവകുപ്പിന്റെ കണ്ടെത്തല്‍.

Tags