തിരുവനന്തപുരത്ത് വീടിനുള്ളിൽ വയോധികയെയും മരുമകനെയും മരിച്ചനിലയിൽ കണ്ടെത്തി

death

തിരുവനന്തപുരം: വണ്ടിത്തടത്ത് വയോധികയും മരുമകനും വീടിനുള്ളില്‍ മരിച്ചനിലയില്‍. മൃഗാശുപത്രിക്ക് സമീപം വാടകവീട്ടില്‍ താമസിക്കുന്ന ശ്യാമള(74), സാബുലാല്‍(50) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. അര്‍ബുദബാധിതയായിരുന്ന, സാബുലാലിന്റെ ഭാര്യ ഒരുമാസം മുന്‍പ് മരിച്ചിരുന്നു.