അരസംപാളയം ഗ്രാമ പഞ്ചായത്തിൽ അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ ഗ്രാമീണ പങ്കാളിത്ത വിലയിരുത്തൽ സംഘടിപ്പിച്ചു
കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവർത്തി പരിചയം (RAWE)യുടെ ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചർ സയൻസിലെ നാലാം വർഷ വിദ്യാർത്ഥി സംഘം നവംബർ 1 ന് അരസംപാളയം ഗ്രാമത്തിൽ ഗ്രാമീണ പങ്കാളിത്ത വിലയിരുത്തൽ (Participatory Rural Appraisal - PRA) സംഘടിപ്പിച്ചു. ഗ്രാമവാസികളുടെയും വിദ്യാർത്ഥികളുടെയും സജീവമായ പങ്കാളിത്തോടുകൂടി പരിപാടി വിജയകരമായി സംഘടിപ്പിക്കാൻ സാധിച്ചു.
പരിപാടിയുടെ ഭാഗമായി സീസണൽ കലണ്ടർ (Seasonal calendar)തയ്യാറാക്കി. ഗ്രാമത്തിലെ പ്രധാന കാർഷിക മാസങ്ങൾ, കൃഷിയിടങ്ങളിൽ കാണപ്പെടുന്ന രോഗകീടബാധകൾ എന്നിവയെ കുറിച് കർഷകർ നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി ടീം അവ വിശകലനം ചെയ്തു. ഇതിലൂടെ ഓരോ മാസവും ഏറ്റവും കൂടുതലായി കണ്ട് വരുന്ന കീടങ്ങളെ തിരിച്ചറിയുന്നതിനായി വിവിധ കീട സാമ്പിളുകളും ഉപയോഗിച്ചു. കർഷകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗ്രാമത്തിലെ പ്രധാന പ്രശ്നങ്ങളെ കുറിച് അറിയൻ കഴിഞ്ഞു. പരിപാടിയുടെ പ്രധാന ലക്ഷ്യം ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ കാണപ്പെടുന്ന രോഗകീടബാധകൾ മനസ്സിലാക്കുക എന്നതാണ്.
വിദ്യാർത്ഥികൾക്ക് ഗ്രാമീണജീവിതത്തെ നേരിട്ട് അനുഭവിച്ച് അറിയാനുള്ള അവസരം ലഭിച്ചു. അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചർ സയൻസിലെ ഡീൻ ആയ ഡോ. സുധീഷ് മണാലിന്റെയും മറ്റു അധ്യാപകരുടെയും മാർഗ്ഗനിർദേശത്തോടെ വിദ്യാർത്ഥികളായ ഹന്ന മുനീർ, നന്ദന കൃഷ്ണ, കൃഷ്ണ എൻ. ബി, അനുഗ്രഹ എ, അദ്യ എ. കെ, എൻ. എസ് ഹിന്ദുജ, ഹരിഹരൻ കെ, ജീവാനന്ദം സി, അഞ്ചോയ നായക്ക്, ലക്ഷ്മി ഗായത്രി,നമിത പ്രസാദ് എന്നിവരും ചേർന്നാണ് ഈ പരിപാടി വിജയകരമായി നടത്തിയത്.കർഷകർ വിദ്യാർത്ഥികളുടെ ഈ പരിശ്രമത്തെ അഭിനന്ദിക്കുകയും, ഭാവിയിൽ ഇതുപോലുള്ള പ്രായോഗിക പഠനങ്ങൾ കൂടുതൽ സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
.jpg)

