മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന രക്ഷിച്ചു

ammayana and kuttiyana

കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട്ടിൽ  കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന രക്ഷിച്ചു. മലയാറ്റൂരിലെ സാജുവിന്‍റെ വീട്ടിലെ കിണറ്റിലാണ് കുട്ടിയാന വീണത്. സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിക്കുകയും  അമ്മയാന കുഞ്ഞിനെ രക്ഷിക്കുകയുമായിരുന്നു.

നാട്ടുകാരെത്തി ബഹളം വച്ചെങ്കിലും കാട്ടാനകൾ പരിസരത്തു തുടർന്നു.  കുട്ടിയാന പുറത്തെത്തിയതിനു പിന്നാലെ കാട്ടാനക്കൂട്ടം കാടു കയറി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചു . പ്രദേശത്തു കാട്ടാനശല്യ രൂക്ഷമാണെന്നും നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. 

Tags