ആലുവയിൽ വയോധിക ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു
Jan 9, 2025, 12:15 IST
കൊച്ചി: വയോധിക ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു. ശാന്തമണിയമ്മ (71)ന്നാണ് മരിച്ചത്. ആലുവ ബാങ്ക് കവലയിലെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിന് സമീപമുള്ള ഫ്ലാറ്റിലാണ് സംഭവം. ഫ്ലാറ്റിൻ്റെ ഏഴാംനിലയിൽ നിന്ന് ഇവർ ചാടിയതാണെന്നാണ് സൂചന.
രാവിലെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ജനലിനരികിൽ കസേരയിട്ട് അതിൽ കയറി നിന്ന് ചാടിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.