മദ്യം നല്‍കി, അശ്ലീല വീഡിയോ കാണിച്ചു, 12 വയസുകാരിയുടെ മുന്നില്‍വെച്ച് ലൈംഗികബന്ധം; എല്ലാത്തിനും ഒത്താശ ചെയ്തത് അമ്മ, 80 വര്‍ഷം കഠിനതടവും പിഴയും

prison
prison


മഞ്ചേരി: പന്ത്രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനും ഒത്താശ ചെയ്തതിന് പെണ്‍കുട്ടിയുടെ അമ്മയ്ക്കും വിവിധ വകുപ്പുകളിലായി 180 വര്‍ഷം വീതം കഠിനതടവും 11.75 ലക്ഷംരൂപ വീതം പിഴയും ശിക്ഷ.

അതിജീവിതയുടെ അമ്മയായ തിരുവനന്തപുരം സ്വദേശിനിയെയും പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയായ യുവാവിനെയുമാണ് മഞ്ചേരി അതിവേഗ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. അതിജീവിതയുടെ അമ്മയുടെ അടുപ്പക്കാരനാണ് യുവാവ്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് പെണ്‍കുട്ടിയുമായി ഇയാള്‍ക്കൊപ്പം കഴിയുകയായിരുന്നു. മലപ്പുറം പോലീസ് രജിസ്റ്റര്‍ചെയ്തതാണ് കേസ്.

tRootC1469263">

ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പ്രതികളുടെ റിമാന്‍ഡ് കാലയളവ് ശിക്ഷയില്‍ ഇളവുചെയ്യും. പിഴയടച്ചില്ലെങ്കില്‍ പ്രതികള്‍ 20 വര്‍ഷംവീതം അധിക തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക അതിജീവിതയ്ക്ക് നല്‍കണം. വിക്ടിം കോമ്പന്‍സേഷന്‍ പദ്ധതി പ്രകാരം കുട്ടിക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശംനല്‍കി.

2019 ഡിസംബര്‍ മുതല്‍ 2021 ഒക്ടോബര്‍വരെ മഞ്ചേരി ആനക്കയം വള്ളിക്കാപ്പറ്റയിലും പെരിന്തല്‍മണ്ണ ആനമങ്ങാടുള്ള വാടകവീടുകളിലുമാണ് പലതവണ കുട്ടിക്കുനേരേ ലൈംഗികാതിക്രമം ഉണ്ടായത്. അതിജീവിതയുടെ മുന്‍പില്‍വെച്ച് അമ്മയും യുവാവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു.

Tags