ആലപ്പുഴയിൽ തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്
Dec 11, 2024, 20:34 IST
ചാരുംമൂട്: സ്കൂളിൽവെച്ച് തെരുവുനായ് ആക്രമിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. താമരക്കുളം ചൈത്രത്തിൽ കുഞ്ഞുമോൻ-മിനി ദമ്പതികളുടെ മകൻ ശ്രീഹരിക്കാണ് (17) നായുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. ചത്തിയറ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു സെക്കൻഡ് ടേം പരീക്ഷ കഴിഞ്ഞ് വരുന്ന സമയം സ്കൂൾ വരാന്തയിൽവെച്ചാണ് കടിയേറ്റത്. താമരക്കുളം എഫ്.എച്ച്.സിയിലും മാവേലിക്കര ഗവ. ആശുപത്രിയിലും ചികിത്സ തേടി.