ആലപ്പുഴ മാന്നാറില്‍ വീടിനു തീ പിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു; മകനെ കാണാനില്ല, ദുരൂഹത
Feb 1, 2025, 06:53 IST


വീട് കത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആലപ്പുഴ മാന്നാറില്‍ വീടിനു തീ പിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92), ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
വീട് കത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ വീടിന് എങ്ങനെ തീപിടിച്ചു എന്നതിനെ കുറിച്ച് വ്യക്തമല്ല. മകനും താമസിച്ച വീടാണ് തീപിടിച്ചത്. എന്നാല്‍ മകനെ സ്ഥലത്ത് കാണാനില്ല. പൊലീസ് മകനായുള്ള അന്വേഷണം തുടങ്ങി. അതേസമയം, അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു. അയല്‍വാസികളുടെ മൊഴിയെടുക്കുകയാണ് പൊലീസ്.