എകെജി സെന്റർ ആക്രമണം; പ്രതി ജിതിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
akg centre
നാളെ 11 മണിക്ക് പ്രതിയെ കോടതിയിൽ ഹാജരാക്കണം. പ്രതിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷയും ജാമ്യ അപേക്ഷയും നാളെ 12 മണിക്ക് കോടതിയിൽ ഹാജരാക്കും.

എ കെ ജി സെന്റർ ആക്രമണത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

നാളെ 11 മണിക്ക് പ്രതിയെ കോടതിയിൽ ഹാജരാക്കണം. പ്രതിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷയും ജാമ്യ അപേക്ഷയും നാളെ 12 മണിക്ക് കോടതിയിൽ ഹാജരാക്കും.

എ കെ ജി സെന്റർ ആക്രമണക്കേസിൽ താൻ കുറ്റക്കാരനല്ലെന്ന് പ്രതി മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം പൂർണമായും നിഷേധിക്കുകയാണ് ജിതിൻ. ജിതിന്‍ കുറ്റം സമ്മതിച്ചു എന്ന് ക്രൈംബ്രാഞ്ച് പറയുന്നത് അംസംബന്ധമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറയുന്നു. തീ കൊള്ളികൊണ്ട് സര്‍ക്കാര്‍ തല ചൊറിയരുതെന്നും തലപൊള്ളുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Share this story