കരിപ്പൂരില്‍ നിന്ന് രണ്ട് പ്രതിദിന വിമാന സര്‍വീസുമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

Air India Express with more flight services from Kerala

കരിപ്പൂരില്‍ നിന്ന് രണ്ട് പ്രതിദിന വിമാന സര്‍വീസുകള്‍ കൂടി ആരംഭിക്കാന്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. കരിപ്പൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പ്രതിദിനം രണ്ട് വിമാന സര്‍വീസുകളാണ് ആരംഭിക്കുക. 

ജൂലൈ അഞ്ച് മുതലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുക.

രാവിലെയും വൈകിട്ടുമായാണ് സര്‍വീസ്. രാവിലെ 11.20ന് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.25ന് ബെംഗളൂരുവില്‍ ഒരുവിമാനം എത്തും. വൈകിട്ട് 4.20ന് പോയി 5.40 ന് എത്തുന്ന രീതിയിവാണ് രണ്ടാമത്തെ സര്‍വീസ്. ഇതോടെ കരിപ്പൂരില്‍ നിന്ന് ബെം?ഗളൂരുവിലേക്ക് ദിവസേനയുള്ള വിമാന സര്‍വീസുകളുടെ എണ്ണം നാലായി വര്‍ധിച്ചു.

Tags