അഹമ്മദാബാദ് വിമാന ദുരന്തം : മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനിയും
Jun 12, 2025, 18:48 IST


അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്. യുകെയിൽ നഴ്സായിരുന്നു രഞ്ജിത. അവധി കഴിഞ്ഞ് തിരികെ മടങ്ങവെയായിരുന്നു അപകടം.
അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI 171 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 12 ക്രൂ മെമ്പേഴ്സും 230 യാത്രക്കാരും അടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് 1:40 ഓടെയാണ് അപകടം. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും 6 പോർച്ചുഗീസ് പൗരന്മാരും ഉൾപ്പെടെയുള്ളവരാണ് വിമാനത്തിലെ യാത്രക്കാർ. ഇതുവരെ 133 പേരാണ് വിമാന ദുരന്തത്തിൽ മരിച്ചത്.
tRootC1469263">