ടി.പത്മനാഭൻ്റെ ജീവിതം പുതുതലമുറയ്ക്ക് സാധന പാഠകം; അഡ്വ. ശ്രീധരൻ പിള്ള

Adv.Sreedharan Pillai said T. Padmanabhan's life is a lesson for the new generation
Adv.Sreedharan Pillai said T. Padmanabhan's life is a lesson for the new generation

കണ്ണൂർ: കഥാകൃത്ത് ടി പത്മനാഭന്റെ സാഹിത്യ ജീവിതം വിസ്മയകരമാണെന്നും അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഒരുപാട് കാര്യങ്ങൾ പുതുതലമുറയ്ക്ക് സാധനാ പാഠകമാണെന്നും ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. 95ാം ജന്മദിനത്തിൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിലെത്തി പത്മനാഭന് പിറന്നാൾ ആശംസകൾ നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളെക്കുറിച്ചും സമഗ്രമായി പഠിച്ചാണ് ടി പത്മനാഭൻ ഇപ്പോഴും സംസാരിക്കുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു .

ഷഷ്ടിപൂർത്തിയും സപ്തതിയും അശീതിയും ഒന്നും തന്നെ താൻ ഇതുവരെ ആഘോഷിച്ചിട്ടില്ലെന്ന് ടി പത്മനാഭൻ പറഞ്ഞു. പോത്താംകണ്ടം ആനന്ദ ഭവനത്തിലെ സ്വാമി കൃഷ്ണാനന്ദഭാരതിയാണ് 90 വയസ്സ് മുതൽ തൻ്റെ ജന്മദിനം ആഘോഷിക്കുന്നതെന്നും ടി പത്മനാഭൻ കൂട്ടിച്ചേർത്തു. ആർ എസ് എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം,
ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് തുടങ്ങിയവരും ഗോവ ഗവർണർക്കൊപ്പം ഉണ്ടായിരുന്നു.

Tags