സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കണ്ടെത്തി തടയാന്‍ പഞ്ചായത്തുകളിലെ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തണം: അഡ്വ. പി കുഞ്ഞായിഷ


വയനാട് : സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കണ്ടെത്തി തടയാന്‍ പഞ്ചായത്ത്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ. വയോധികയെ മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന പരാതി കമ്മീഷന്‍ മുമ്പാകെ ലഭിച്ച സാഹചര്യത്തിലാണ് ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടത്.
76 വയസുള്ള വയോധികയെ മൂന്ന് ആണ്‍മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന പരാതിയില്‍ ജില്ലയില്‍ നടക്കുന്ന അടുത്ത അദാലത്തില്‍ മക്കളെ പങ്കെടുപ്പിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ കമ്മീഷന്‍ സ്വീകരിക്കുമെന്നും അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 20 പരാതികള്‍ ലഭിച്ചു. 19 പരാതികള്‍ അടുത്ത അദാലത്തിൽ പരിഗണിക്കും. മൂന്നു പരാതികളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അഡ്വ.മിനി മാത്യു, എഎസ്‌ഐ ഷാനിത, കൗണ്‍സിലര്‍മാരായ ഷിനു ജോര്‍ജ്, റിയാ റോസ് എന്നിവര്‍ പങ്കെടുത്തു.