എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം : തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹരജി തീർപ്പാക്കി കോടതി

ADM Naveen Babu's death: Court disposes of plea filed by family seeking preservation of evidence
ADM Naveen Babu's death: Court disposes of plea filed by family seeking preservation of evidence

കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണത്തിലെ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹരജി കണ്ണൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി തീർപ്പാക്കി. നവീൻ ബാബുവിൻ്റെ കുടുംബം പറഞ്ഞതെല്ലാം നിലവിൽ ചെയ്യുന്നുണ്ട്. കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് കണ്ണൂർ ഒന്നാം ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയുടെ നടപടി.

കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് പൊലിസ് റിപ്പോർട്ട് നൽകിയത് പരിഗണിച്ചാണ് നവീൻ ബാബുവിൻ്റെ ഭാര്യ സമർപ്പിച്ച ഹരജി കോടതി തീർപ്പാക്കിയത്. നവീൻ ബാബുവിൻ്റെ ഫോൺ രേഖകൾ ഉൾപ്പെടെ സംരക്ഷിക്കണമെന്നും മറ്റു ഏജൻസികൾ കേസ് അന്വേഷണം നടത്തുകയാണെങ്കിൽ അതു ആവശ്യമായി വരുമെന്നായിരുന്നു കുടുംബത്തിൻ്റെ വാദം.

Tags