മലപ്പുറത്ത് പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു

മലപ്പുറത്ത് പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു
death
death

ഇന്നലെ രക്തസമ്മർദ്ദവും ശരീരത്തില്‍ ഓക്സിജൻ്റ അളവും കുറഞ്ഞു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം: നിലമ്ബൂരില്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു.പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കർ വിഭാഗത്തില്‍പ്പെട്ട സുസ്മിതയാണ് (20) മരണപ്പെട്ടത്. മലപ്പുറം കരുളായി ഉള്‍വനത്തിലെ കോളനി നിവാസിയാണ് സുസ്മിത.

മൂന്ന് ആഴ്ച മുമ്ബാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. വെള്ളിയാഴ്ച്ച ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രക്തസമ്മർദ്ദവും ശരീരത്തില്‍ ഓക്സിജൻ്റ അളവും കുറഞ്ഞു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

tRootC1469263">

Tags