ലൈംഗിക പീഡന പരാതി; ഡിവൈഎഫ്ഐ നേതാവ് സുജിത്ത് കൊടക്കാടിനെതിരെ നടപടി

Action against DYFI leader Sujith Kodakkad on sexual harassment complaint
Action against DYFI leader Sujith Kodakkad on sexual harassment complaint

കാസര്‍കോട്: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് സിപിഐഎം നേതാവിനെതിരെ നടപടി. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ സുജിത്ത് കൊടക്കാടിനെതിരെയാണ് നടപടി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഐഎം ഏരിയ കമ്മിറ്റിയില്‍ നിന്നും സുജിത്ത് കൊടക്കാടിനെ പുറത്താക്കി. 

സിപിഐഎം ജില്ലാ സെക്രട്ടറിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് അടിയന്തര സിപിഐഎം ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്. അധ്യാപകന്‍, എഴുത്തുകാരന്‍, വ്‌ളോഗര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സുജിത്ത് കൊടക്കാട്. 

കഴിഞ്ഞ ദിവസം സുജിത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പീഡന ആരോപണ പരാതിയുമായി യുവതി രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചിട്ടില്ല.