ബൈക്ക് മോഷണ കേസിലെ പ്രതികൾ കണ്ണൂരിൽ പിടിയിൽ

ബൈക്ക് മോഷണ കേസിലെ  പ്രതികൾ കണ്ണൂരിൽ പിടിയിൽ

കണ്ണൂർ:ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.സിറ്റി തായത്തെരുവിലെ വല്ലത്ത് ഹൗസിൽ വി.അജാസ് (36) കണ്ണൂക്കര രാമയ്യ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആർ.മുന വീർ (24) എന്നിവരെയാണ് ടൌൺ സി.കെ.ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനായ മലപ്പുറത്തെ അബ്ദുൾ ആദറിൻ്റെ ബുള്ളറ്റ് ബൈക്ക് താമസസ്ഥലമായ കക്കാട് അരയാൽ തറക്കടുത്തുള്ള അപ്പാർട്ട്മെൻ്റിൽ നിന്നും വെള്ളിയാഴ്ച രാത്രി മോഷണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.

കണ്ണൂർ ടൗൺ പോലീസിലും സിറ്റി പോലീസ് സ്റ്റേഷനുകളിലും ഇരുവർക്കുമെതിരെ കഞ്ചാവ് ,എം ഡി എം എ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണസംഘത്തിലെ മൂന്നാമനേയും ബൈക്കും കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Tags