കിഴക്കേകോട്ടയിലെ അപകടം; വീഴ്ച സ്വകാര്യ ബസിൻ്റേതെന്ന് കണ്ടെത്തൽ

Finding that the fall belongs to a private bus
Finding that the fall belongs to a private bus

തിരുവനന്തപുരം :കിഴക്കേകോട്ടയിൽ ബസ്സുകൾക്കിടയിൽപ്പെട്ട്  എം ഉല്ലാസ് മരിച്ചതിൽ വീഴ്ച സ്വകാര്യ ബസിന്റേതെന്ന് ഗതാഗത വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യും. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും ശിപാർശ.

കിഴക്കേകോട്ടയിൽ ഇന്ന് മുതൽ ഗതാഗത വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും. ഗതാഗത കമ്മീഷണർക്ക് ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി നിർദ്ദേശം നൽകി. കല്ലറ, വളാഞ്ചേരി എന്നിവിടങ്ങളിലെ സംഭവങ്ങളിലും സമാന നടപടിയുണ്ടാകും. അനധികൃത പാർക്കിംഗ്, തെറ്റായ യൂ ടേൺ എന്നിവക്കെതിരെ കടുത്ത നടപടിയുണ്ടാകും.

സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ കടുത്ത നടപടികളിലേക്ക് ​ഗതാ​ഗത വകുപ്പ് കടക്കും. കേരള പ്രൈവറ്റ് ബസ് ഉടമകളുമായി ഗതാഗത മന്ത്രി ചർച്ച നടത്തും. ഗതാഗത വകുപ്പിലെ പ്രധാനപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെയും ചർച്ചയിൽ പങ്കെടുപ്പിക്കും. ചർച്ചയുടെ തീയതിയിലും തീരുമാനം ഇന്ന്. നിയമം ലംഘനങ്ങൾക്ക് കടുത്ത നടപടിയെന്ന് ചർച്ചയിൽ അറിയിക്കും.

Tags