എഡിജിപി മനോജ് എബ്രഹാമിന്റെ വാഹനം ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്
accident


ഹരിപ്പാട് : എഡിജിപി മനോജ് എബ്രഹാമിന്റെ വാഹനമിടിച്ച് ഒരാള്‍ക്ക് പരിക്ക്. അമ്പലപ്പുഴ കരൂര്‍ ഉമേഷ് ഭവനത്തില്‍ സന്തോഷി (48) നാണ് പരിക്കേറ്റത്. എഡിജിപി ഔദ്യോഗിക വാഹനത്തില്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന വഴി ദേശീയപാതയില്‍  ഹരിപ്പാട് കെവി ജെട്ടി ജംഗ്ഷന് വടക്കുവശം വെച്ചാണ് അപകടം ഉണ്ടായത്. 

കിഴക്കുഭാഗത്ത് റോഡില്‍ നിന്നും ബൈക്കിലെത്തിയ സന്തോഷ് ദേശീയ പാത മുറിച്ചു കടക്കുന്നതിനിടയില്‍ ആണ് എഡിജിപിയുടെ വാഹനവുമായി  കൂട്ടിയിടിച്ചത്.  പരിക്കേറ്റ സന്തോഷിനെ എഡിജിപിയുടെ വാഹനത്തില്‍ തന്നെയാണ് ഹരിപ്പാട് ഗവണ്‍മെന്റ്  ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  

സന്തോഷിന് ഗുരുതരമായ പരിക്കുകള്‍ ഇല്ലെന്ന് പൊലീസ് അറിയിച്ചു.  മറ്റൊരു വാഹനത്തില്‍ ഐജി പ്രകാശും എഡിജിപി മനോജ് എബ്രഹാമിനൊപ്പം ഉണ്ടായിരുന്നു. അപകടത്തിനുശേഷം  എഡിജിപി ഈ വാഹനത്തിലാണ് എറണാകുളത്തേക്കുള്ള യാത്ര തുടര്‍ന്നത്.

Share this story