വിദേശത്ത് പരിപാടി അവതരിപ്പിക്കാം ; റാപ്പർ വേടന് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് ഹൈക്കോടതി

Case of rape against the rapper vedan
Case of rape against the rapper vedan

റാപ്പർ വേടന് ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചു. വിദേശത്ത് സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിനാണ് കോടതി ഇളവ് നൽകിയത്. തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിലെ, മുൻകൂർ ജാമ്യത്തിലെ രാജ്യം വിട്ടുപോകരുത് എന്ന വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്.

tRootC1469263">

വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചുവെന്നതാണ് വേടനെതിരായ ബലാത്സംഗക്കേസ്. യുവ ഡോക്ടറുടെ പരാതിയിൽ വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യം ഉണ്ടായിരുന്നതിനാൽ വൈദ്യപരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയച്ചിരുന്നു.

Tags