അർജന്റീന ഫുട്‌ബോൾ ടീം മാർച്ചിൽ കേരളത്തിൽ എത്തുമെന്ന് ഉറപ്പുനൽകിക്കൊണ്ടുള്ള മെയിൽ ലഭിച്ചു : മന്ത്രി വി. അബ്ദുറഹ്മാൻ

More coaches should be allocated for Vande Bharat train: Minister V Abdurahman
More coaches should be allocated for Vande Bharat train: Minister V Abdurahman

അർജന്റീന ഫുട്‌ബോൾ ടീം മാർച്ചിൽ കേരളത്തിൽ എത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. മാർച്ചിൽ കേരളത്തിൽ വരുമെന്ന് ഉറപ്പുനൽകിക്കൊണ്ടുള്ള അർജന്റീന ടീമിന്റെ മെയിൽ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. നേരത്തെ, നവംബറിലാണ് മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, സ്റ്റേഡിയത്തിൻ്റെ അസൗകര്യം കാരണം അത് സാധിച്ചില്ല. കൊച്ചി കലൂരിലെ സ്റ്റേഡിയത്തിന് അന്താരാഷ്ട്ര നിലവാരം ഉണ്ടെങ്കിലും ഫിഫയുടെ അംഗീകാരം ലഭിക്കാനുണ്ട്.

tRootC1469263">

അർജന്റീന ടീമുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ, ഫിഫാ നിലവാരത്തിലുള്ള ഒരു സ്റ്റേഡിയം കാലിക്കറ്റ് സർവ്വകലാശാലയിലും നിർമ്മിക്കാൻ കേരള കായിക വകുപ്പ് പദ്ധതിയിടുന്നുണ്ട്. ഇതിനായുള്ള പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. സിൻഡിക്കേറ്റിൻ്റെ അനുമതി ലഭിച്ചാൽ, രണ്ടു മാസത്തിനകം നിർമ്മാണം ആരംഭിക്കാനാകും.

Tags