ബിനാമി ഇടപാടുകൾ അന്വേഷിക്കണം; പി.പി ദിവ്യക്കെതിരെ വിജിലൻസിൽ പരാതി നൽകി ആംആദ്മി
കണ്ണൂർ: പി.പി ദിവ്യയുടെ ബിനാമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിൽ പരാതി നൽകി ആംആദ്മി പാർട്ടി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയ ശേഷം നിർമ്മാണ കരാറുകൾ എല്ലാം നൽകിയത് കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു. ഈ കമ്പനിയ്ക്ക് മാത്രം കരാറുകൾ നൽകിയതുമായി ബന്ധപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
ദിവ്യ പ്രസിഡന്റ് ആയ ശേഷമാണ് ഈ കമ്പനി രൂപീകരിച്ചിരിക്കുന്നത്. കമ്പനി എംഡി പി പി ദിവ്യയുടെ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് അംഗമാണ്. മുഹമ്മദ് ആസിഫ് എന്നയാളാണ് കമ്പനിയുടെ എം ഡി. ഇരിണാവ് സ്വദേശിയാണ് ഇയാൾ. കമ്പനി രൂപീകരിച്ചതിന് ശേഷമാണ് ഇയാൾക്ക് പാർട്ടി അംഗത്വം കിട്ടിയത്. 2021 മുതൽ പ്രീ ഫാബ്രിക്കേറ്റ് നിർമ്മാണങ്ങൾ ഈ കമ്പനിക്കാണ് കിട്ടിയത്. മൂന്നുവർഷത്തിനിടെ കിട്ടിയത് 12 കോടിയിലേറെ രൂപയുടെ കരാറാണ്. ഈ സംഭവത്തിലാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്