ലോട്ടറി വിൽപ്പനക്കാരനെ കാറിടിച്ചു പരുക്കേൽപ്പിച്ച നിരവധി കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

hafsal

മട്ടന്നൂർ: മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ലോട്ടറി വില്പനക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഡ്രൈവറെ പോലീസ് പിടികൂടി. മട്ടന്നൂർ ഇൻസ്പെക്ടർ ബിഎസ് സജന്റെ നിർദ്ദേശപ്രകാരം എസ് ഐ അബ്ദുൽ നാസർ, സിപിഒമാരായ രഞ്ജിത്ത്, വിപിൻ, പ്രിയ എന്നിവരാണ് പ്രതിയെ പ്രതിയുടെ വീടിനടുത്തുവെച്ച് പിടികൂടിയത്. 

കഴിഞ്ഞ ദിവസംപ്രതി സഞ്ചരിച്ച ബ്രീസ കാർ മട്ടന്നൂർ 19 താം മെയിൽ വെച്ച് ലോട്ടറി വില്പനക്കാരനെ ഇടിച്ചിട്ട് ശേഷം നിർത്താതെ പോവുകയായിരുന്നു. ചാവശ്ശേരി പറമ്പ് അർമീനന മൻസിലിൽ കെ. കെ ഹഫ്‌സൽ (26) നെയാണ് മട്ടന്നൂർ ഇൻസ്പെക്ടർ ബി.എസ്. സജന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.. പ്രതിക്കെതിരെ വയനാട് ജില്ലയിലെ മാനന്തവാടി, വൈത്തിരി പോലീസ് സ്റ്റേഷനിൽ എൻ.ഡി.പി.എസ്. കേസുകൾ കൂടാതെ പരിയാരം പോലീസ് സ്റ്റേഷനിലെ ബൈക്ക് മോഷണ കേസിലെ പ്രതി കൂടിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

Tags